"ജയ് ഗിർനാരി.."
* * * * * * * * * *
ഡിസംബറിലെ ക്രിസ്തുമസ് അവധിക്കാലമാണ് ഇത്തവണ ഞങ്ങൾ യാത്രയ്ക്കായി തെരഞ്ഞെടുത്തത്.ഗുജറാത്തിൽ അങ്ങോളമിങ്ങോളം യാത്ര ചെയ്യുന്നതിന് ഞാൻ കണ്ട ഏറ്റവും വലിയ പ്രത്യേകത സ്ലീപ്പർ ബസുകളാണ്. ടിക്കറ്റുകൾ എപ്പോഴും ലഭ്യവുമാണ്. അങ്ങനെ നവാബുമാരുടെ രാജ്യം എന്ന് പണ്ട് ഹിസ്റ്ററി ടെക്സ്റ്റിൽ പഠിച്ചിട്ടുള്ള ജുനഗഢിലേക്കാണീ യാത്ര.
രാത്രി 10 മണിക്ക് അഹമ്മദാബാദിൽ നിന്ന് ഞങ്ങളുടെ സ്വപ്ന യാത്ര തുടങ്ങി.ഏകദേശം 318 കിലോമീറ്ററാണ് അഹമ്മദാബാദ് - ജുനഗഢ് ദൂരം. അതിരാവിലെ നാലര മണിയോടെ ഞങ്ങൾ ഹോട്ടലിൽ എത്തിച്ചേർന്നു.ഞങ്ങളുടെ ബുക്കിംഗ് രാവിലെ 10 മണിക്കേ തുടങ്ങുകയുള്ളൂ. എന്നാൽ ആതിഥ്യമര്യാദയിൽ ഒട്ടും പിറകിലല്ല ഗുജറാത്തികൾ .തത്കാലം വിശ്രമിക്കാൻ സൗകര്യം ഒരുക്കിത്തന്നു അവർ.സീസൺ ആയതിനാൽ നല്ല തിരക്കുണ്ട്. സമ്മറിൽ ഇവിടെയൊന്നും യാത്ര ചെയ്യുക പ്രായോഗികമല്ല. സാധാരണ മെയ് _ജൂൺ മാസങ്ങളിൽ 48-50 ഡിഗ്രി വരെ ചുട്പോവും. അതു കൊണ്ടു തന്നെ വിന്ററിൽ ഇവിടത്തുകാർ പരമാവധി യാത്ര ചെയ്യും.
രാവിലെ 9 മണിയോടെ ഞങ്ങളുടെ മുറി റെഡിയാക്കിത്തന്നു. പെട്ടെന്നു തന്നെ കുളിച്ചു റെഡിയായി .അടുത്ത പരിപാടി പ്രഭാതഭക്ഷണം.ഗുജറാത്തിൽ പൊതുവെ തന്നെ രാവിലെ ഭക്ഷണത്തിന് ഹോട്ടലുകൾ അല്ലെങ്കിൽ തട്ടുകടകൾ കണ്ടു പിടിയ്ക്കണം. അതു പറയാൻ കാരണം ഹോട്ടലുകൾ തുറക്കുന്നതു തന്നെ പതിനൊന്ന് മണിയാവുമ്പോഴാണ്.പിന്നെ പൊതുവെ ചെറിയ തട്ടുകടകൾ കാണാറുണ്ട്.പോഹ, ഡോക്ല, ഫാഫ്ഡ, ജിലേബി ഒക്കെ കിട്ടും.എന്നാൽ ജുനഗഢിൽ അതുമില്ല. ഇവിടെ ആൾക്കാർ രാവിലെ 5 രൂപ പാർലേബി സ്ക്കറ്റും ചായയും മാത്രമേ കഴിക്കൂ എന്ന് താമസിച്ച ഹോട്ടലിലെ റൂം ബോയ് പറഞ്ഞു. ദോശ, ഇഡ്ഡലി, പുട്ട്, ചപ്പാത്തി ഒക്കെയായി വിസ്തരിച്ച് കഴിച്ച് ശീലിച്ച നമുക്ക് എന്തെങ്കിലും കഴിച്ചല്ലേ പറ്റൂ.കുറെ നടന്നപ്പോൾ ഒരു തട്ടുകട കണ്ടു കിട്ടി. സമോസ, കച്ചോരി, ഡോക്ല ഒക്കെ കഴിച്ച് വിശപ്പടക്കി.
ഇനി സ്ഥലങ്ങൾ കാണേണ്ടത് ഗൂഗിൾ മാതാജിയുടെ സഹായത്തോടെ നോക്കി വച്ചിട്ടുണ്ട്. ഹോട്ടലിന്റെ ഫ്രണ്ടിൽ നിന്ന് ഒരു റിക്ഷയിൽ കയറി ആദ്യം ഞങ്ങൾ ഉപർകോട്ട് ഫോർട്ടിലെത്തി. പഴമ വിളിച്ചോതുന്ന കോട്ട ചുറ്റിക്കാണാൻ 2 മണിക്കൂറെങ്കിലും വേണം. രണ്ടു മൂന്നു കിലോമീറ്റർ നടക്കാനുണ്ട്.പ്രായമായവർക്ക് വേണമെങ്കിൽ അതിനകത്ത് ഓടുന്ന റിക്ഷകൾ ഉണ്ട്.ഞങ്ങൾ നടന്നു തന്നെ എല്ലാം ചുറ്റിക്കണ്ടു. കമാനാകൃതിയിലുള്ള ആദ്യ കവാടം പിന്നിട്ടാൽ മൗര്യ സാമ്രാജ്യകാലത്ത് ചന്ദ്രഗുപ്ത മൗര്യൻ പണികഴിപ്പിച്ച ബുദ്ധ ഗുഹയിലാണ് എത്തിച്ചേരുക.ഈ ഗുഹ3 നിലകളിലായി നിലകൊള്ളുന്നു. ഈ ഗുഹയുടെ പ്രത്യേകത ഇത് മുകളിൽ നിന്ന് താഴോട്ട് പണി കഴിപ്പിച്ചതാണത്രെ.ഈ ആർക്കിടെക്ചർ കാണേണ്ടതു തന്നെ.3 19B C യി ലാണത്രെ ഇതിന്റെ നിർമിതി. പിന്നീട് ആറാം നൂറ്റാണ്ടുവരെ ഇത് ഒറിജിനൽ രൂപത്തിൽ നിലകൊണ്ടിരുന്നുവെന്നും പിന്നീട് ഉപേക്ഷിക്കപ്പെട്ടുവെന്നും കഥകൾ.976 AD യി ലാ ണ് ഇന്നത്തെ രൂപത്തിൽ കണ്ടെടുക്കുന്നത്. ഫോർട്ടിന്റെ പല ഭാഗങ്ങളും പഴയ കാല പ്രതാപത്തിന്റെ അവശിഷ്ടങ്ങളായി നിലകൊള്ളുന്നു.
ഈ ഗുഹയ്ക്കു ശേഷം ആദി - കടി വാവ്, നവ് ഘൻ കുവ എന്നീ കാഴ്ചകളിലേക്കാണ് നാം എത്തുക.രജ്പുത് ഭരണകാലത്താണ് ഈ പടിക്കിണറുകളുടെ (Step - well) നിർമിതി. അന്നത്തെക്കാലത്ത് വെള്ളം സംരക്ഷിക്കപ്പെടുന്നതിന് അവർ മുൻതൂക്കം കൊടുത്തിരുന്നത് നമുക്ക് കണ്ടറിയാം. ആദി - കടി വാവ് 120 പടികൾ താഴോട്ടിറങ്ങുമ്പോൾ വെള്ളത്തിന്റെ ലെവലിൽ എത്തിച്ചേരുന്നു.നവ് ഘൻകുവായിൽ ഇറങ്ങുന്നതിന് വൃത്താകൃതിയിൽ കോണിപ്പടികൾ ഉണ്ട്.
റാണക് ദേവിയുടെ കൊട്ടാരമായിരുന്നിടം ജമാ മസ്ജിദ് ആയി പരിണമിച്ച കാഴ്ചയാണ് അടുത്തത്. 140 തൂണുകളിലായാണ് ഈ മസ്ജിദ് സ്ഥിതി ചെയ്യുന്നത്.ഇതിനകത്തുടെ ചെറിയ ഒരു സ്റ്റെയർകേസ് കാണാം. അവിടം വഴി ടെ റസ്സിലെത്തിയാൽ ഗിർനാർ മലനിരകൾക്കു താഴെ പരന്നു കിടക്കുന്ന ജൂനഗഢ്പട്ടണം മുഴുവൻ കാണാം.
ഉപർ കോട്ടിലെ കണ്ണഞ്ചിപ്പിക്കുന്ന ചരിത്ര കാഴ്ചകൾ നമ്മെ ആ കാലഘട്ടത്തിലേക്ക് കൊണ്ടു പോകുന്നു. തികച്ചും വ്യത്യസ്തമായ കാഴ്ചകൾ ഏതൊരു ചരിത്ര പ്രേമിയെയും അത്ഭുതലോകത്തേക്ക് എത്തിക്കും. അവിടം കണ്ടു കഴിഞ്ഞപ്പോഴേക്കും സമയം രണ്ടു മണിയായി.വെയിലുണ്ട്.വിന്ററായതിനാൽ തണുത്ത കാറ്റ് വീശുന്നുണ്ട്. രാവിലെ മാത്രമേ സ്വെറ്ററിന്റെ ആവശ്യമുള്ളൂ. നല്ല സുഖകരമായ കാലാവസ്ഥ .
ഉച്ചയ്ക്ക് ഞങ്ങൾ എവിടെയും കഴിക്കാൻ പോയില്ല. ഫോർട്ട് നടന്നു കണ്ട് കുറച്ച് തളർന്നിരുന്നു. ഉച്ചഭക്ഷണം ബ്രെഡും പഴവും കൊണ്ടൊപ്പിച്ചു.കുറച്ച് റെസ്റ്റെടുത്ത ശേഷം മൂന്നര മണിയോടെ പറഞ്ഞല്പിച്ചതു പോലെ ആ ഓട്ടോക്കാരൻ വന്ന് ബാക്കി കാഴ്ചകളിലെ മയിൽ വാഹകനായി. ഇവിടെ മിക്കതും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സൈറ്റുകളാണ്.അതുകൊണ്ടുതന്നെ 6 മണി വരെയേ തുറന്നിരിക്കുകയുള്ളൂ.
ഉച്ചയ്ക്കുശേഷം ആദ്യം കാണാൻ പോയത് മഹബത് മക്ബര പാലസ് ആണ്. ജുനഗഢിലെ നവാബു മാരുടെ കൊട്ടാരമായിരുന്നു ഇത്.ഇന്നത് അവരുടെ ശവകുടീരമാണ്.1892 ൽ മഹബത് ഖാൻ പണികഴിപ്പിച്ച ഈ കൊട്ടാരം മിനാരങ്ങളും ചുറ്റു ഗോവണിയുമൊക്കെയായി നമ്മെ അതിശയിപ്പിക്കും. ഇന്തോ - ഇസ്ലാമിക് ഹിന്ദു യൂറോപ്യൻ ഘടനകളുടെ ഒരു സമ്മിശ്ര രൂപമാണീ കൊട്ടാരം.ഗോത്തിക് ശില്പകലകളുടെ സ്വാധീനവും നമുക്കിവിടെ കാണാം. സാധാരണയായിഇത് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാറില്ല. ചുറ്റും നടന്നു കാണാം. നടുക്കുള്ള കൊട്ടാരത്തിനു ചുറ്റുമായി നാലു മൂലകളിലും ഒരാൾക്കു മാത്രം കയറിപ്പോകാവുന്ന വീതിയിലുള്ള കൊത്തുപണികളാൽ സമൃദ്ധമായ ഗോവണികൾ ഉണ്ട്. അതിലൂടെ മുകളിലേക്കു കയറിയാൽ നഗരക്കാഴ്ചകൾ ആസ്വദിക്കാം.
പിന്നീട് പോയത് ദർബാർ ഹാൾ മ്യൂസിയത്തിലേക്കാണ്. നെടുനീളൻ വരാന്തയിലുടനീളം തൂക്കിയിട്ടിരിക്കുന്ന വിവിധ ആകൃതിയിലും വലുപ്പത്തിലുളള തുമായ ഷാങ് ലിയറുകൾ നമ്മുടെ ശ്രദ്ധ ആകർഷിക്കും. താഴത്തെ നിലയിൽ കിരീടങ്ങൾ, വിവിധ രൂപത്തിലുള്ള മഞ്ചലുകൾ, വെള്ളി ആഭരണങ്ങൾ, വിളക്കുകൾ, പട്ടുതുണികൾ (Handmade) എന്നിവ പല മുറികളിലായി സജ്ജീകരിച്ചിരിക്കുന്നു. മുകളിലത്തെ നിലയിൽ നവാബുമാരുടെ ചിത്രങ്ങൾ തൂക്കിയ ഗാലറി, തടികളിൽ തീർത്ത വിവിധ തരം കൊത്തുപണികളോടുകൂടിയ ഫർണിച്ചറുകൾ, രാജസദസ്സ് ഒക്കെ കാണാം.
അവിടെ നിന്നും ഞങ്ങൾ പോയത് കവി നരസിംഹ മേത്തയുടെ ചോരോയിലേക്കാണ്.ഇവിടെ കയറിച്ചെല്ലുന്നത് കൃഷ്ണപ്രതിഷ്ഠയുള്ള ക്ഷേത്രാങ്കണത്തിലേക്കാണ്. ഗോവർദ്ധന പർവ്വതം ഒറ്റ വിരലിൽ പൊക്കി നിൽക്കുന്ന ഭഗവാൻ ശ്രീനാഥ്ജി (രാജസ്ഥാനിലെ ഉദയ്പൂരിൽ ശ്രീനാഥ്ജി ക്ഷേത്രമുണ്ട്. ആ വിവരണം മറ്റൊരു യാത്രക്കറിപ്പിൽ) .മുകളിലത്തെ നിലയിലേക്കു കയറുമ്പോൾ കൃഷ്ണ സംഗീതം നിറയുന്ന അന്തരീക്ഷം. കവിയുടെ ജീവിതകാലം വിവരിക്കുന്ന ചിത്ര ശേഖരമുള്ള ഒരു വലിയ ഹാൾ, അതിന്റെ വശത്തായി ഭജനുകൾ അടങ്ങിയ സിഡി വാങ്ങിക്കാനുള്ള തിരക്ക് ഒക്കെ കാണാം. 15-ാം നൂറ്റാണ്ടിലാണ് കവി ജീവിച്ചിരുന്നത്. ഇത്തരുണത്തിൽ ഗാന്ധിജിയെയും ഓർക്കാതിരിക്കാനാവില്ല.കാരണം അദ്ദേഹത്തിനേറ്റവും പ്രിയപ്പെട്ട 'വൈഷ്ണവ ജനതോ ' കാതിൽ മുഴങ്ങുന്നു.
പിന്നീട് അശോകന്റെ ലേഖ് ശില കാണുവാൻ പോയി. അവിടെ കുറച്ചു പുതുക്കി പണിയലുകൾ നടന്നിരുന്നതിനാൽ അകത്തു കയറാനായില്ല. അവിടെ നിന്നും പത്തടി നീങ്ങിയാൽ റോഡിന്റെ വശത്തായി ഒരു പാറയിൽ പാലി ഭാഷയിൽ അശോക ലിഖിതങ്ങൾ കാണാം.
അതിനു ശേഷം ബൽദേവ്ജിയുടെ ക്ഷേത്ര സന്ദർശനം. പ്രധാന പ്രതിഷ്ഠ ബലരാമൻ. ഒരു വശത്ത് കൃഷ്ണനും രാധയും .മറു വശത്ത് സുദാമാവിന്റെ പ്രതിഷ്ഠ. വിന്റർ ആയതിനാൽ ഭഗവാന്മാരും സ്വെറ്റർ ഒക്കെ ഇട്ടിട്ടുണ്ട്. ദ്വാരകയിൽ കൃഷ്ണഭഗവാൻ ഈ വേഷത്തിൽ ഉറങ്ങാൻ പോകുന്നത് കണ്ടിട്ടുള്ളതിനാൽ ഒട്ടും അത്ഭുതം തോന്നിയില്ല, മറിച്ച് നമ്മളിൽ ഒരാളെന്ന അടുപ്പം തോന്നുകയും ചെയ്തു .ഈ ക്ഷേത്രത്തിന്റെ ഒരു വശത്തായി മുചുകുന്ദൻ മോക്ഷപ്രാപ്തിക്കായി പൂജിച്ചുവെന്നു കരുതപ്പെടുന്ന ശിവ പ്രതിഷ്ഠയുള്ള ഒരു ഗുഹയും ഉണ്ട്.
ഗിർ നാർ കുന്നുകളുടെ താഴ്വാരവും പച്ചപ്പണിഞ്ഞകാടുമാണ് ചുറ്റും .ഈ സൗന്ദര്യം ആസ്വദിക്കുവാൻ അവിടെ ഇരുമ്പു ബഞ്ചുകളും ഇട്ടിട്ടുണ്ട്. അവിടെ നിന്നും കുറച്ചു മാറിയുള്ള ശിവക്ഷേത്ര ദർശനത്തോടെ അന്നത്തെ കാഴ്ചകൾക്ക് വിരാമമായി.
തിരിച്ചു വന്നപ്പോൾ ഓട്ടോക്കാരനോട് സൗത്ത് ഇന്ത്യൻ അല്ലെങ്കിൽ പഞ്ചാബി ഭക്ഷണം കിട്ടുന്ന സ്ഥലങ്ങൾ ചോദിച്ചു മനസ്സിലാക്കി. അയാൾ തന്നെസൗത്ത് ഇന്ത്യൻ കിട്ടുന്ന സ്ഥലത്ത് കൊണ്ടുവിടുകയും ചെയ്തു. മധുരക്കാരൻ രാജൂ ഭായ് അവിടെ പ്രശസ്തനാണ്.അങ്ങനെ രാജു ഭായിയുടെ ദോശ, ഇഡ്ഢലി ഒക്കെ കഴിച്ചു.
തിരികെ റൂമിലെത്തി ഫ്രെ ഷായപ്പോഴേക്കും മണി ഒമ്പതു കഴിഞ്ഞിരുന്നു. എല്ലാവരും അന്ന് തളർന്നുറങ്ങി.
അതിരാവിലെ നാലു മണിക്ക് അലാറം കേട്ടാണുണർന്നത്.ഇന്നൊരു മലകയറ്റം ആണ് പ്ലാൻ ചെയ്തിരിക്കുന്നത്.
ഒരു മനോധൈര്യത്തിന്റെ ബലത്തിലാണ് യാത്ര.ലക്ഷ്യം ഗിർനാർ പർവ്വതം കീഴടക്കണം. മൂന്നു കുന്നുകളിലായി പരന്നു കിടക്കുന്ന ഗിർനാർ പർവ്വതത്തിന്റെ മൂന്നാം മലയിലെ ദത്താത്രേയ ക്ഷേത്രത്തിലെത്തണം. അവിടെ എത്തു വാൻ 10000 പടികൾ കയറണം. തിരിച്ച് അത്രയും പടികൾ ഇറങ്ങുകയും വേണം. ഇതിൽ 5000 പടികൾ കയറുന്നിടം വരെ നല്ല തിരക്കാണ്. അവിടെ ആദ്യമലയുടെ ഒരു തട്ടിലായി 5 ജൈനക്ഷേത്രങ്ങളുടെ ഒരു ക്ലോംപ്ലക്സ് തന്നെ കാണാം.ഇതിനകത്തായി 16 ചെറുമന്ദിരങ്ങൾ. ഇവയിൽ ഏറ്റവും വലുതും പഴക്കമുള്ളതും നേമിനാഥിന്റെ ക്ഷേത്രമാണ്. അവിടെ നിന്നും 1000 പടികൾ കൂടി കയറിയാൽ അംബാ മാതാജീ ക്ഷേത്രത്തിലെത്തും;ഒപ്പം ആദ്യമലയുടെ നെറുകയിലും.കാർത്തികപൂർണിമയ്ക്കാണിവിടെ പ്രാധാന്യം. അവിടെ നിന്ന് അടുത്ത മലയിൽ എത്തുമ്പോൾ ഭാവ്നാഥ് ക്ഷേത്രമാണ്.ശിവ പ്രതിഷ്ഠയാണ്. മഹാശിവരാത്രിക്ക് ഏറെ ഹിന്ദുക്കൾ മല കയറി വരുന്നുണ്ട്. ഈ മലയിൽ നിന്ന് ആയിരത്തി ചില്വാനം പടികൾ താഴോട്ടിറങ്ങി രണ്ടായിരം പടികൾ കയറുമ്പോൾ നാം 10000 പടികൾ താണ്ടി ദത്താത്രേയ ക്ഷേത്രത്തിലെത്തുന്നു. മറാഠികളുടെ കുലദൈവം എന്നാണ്ദത്താത്രേയൻ അറിയപ്പെടുന്നത്.ബ്രഹ്മാവിഷ്ണു മഹേശ്വരന്മാരുടെ അംശാവതാരമാണ് ദത്താത്രേയഭഗവാൻ.
ദത്താത്രേയന്റെ അടുത്തു നിൽക്കുന്നതും സ്വപ്നം കണ്ട് ഞങ്ങൾ ഗിർനാറിന്റെ താഴ്വാരത്തിലെത്തി. ആയിരക്കണക്കിനു വിശ്വാസികൾ.... നല്ല തിരക്കുണ്ട്. കയറുന്നതിനു മുമ്പ് എല്ലാവരും ഓരോ മുളവടി വാങ്ങണം.അതും പിടിച്ച് വേണം മലകയറുവാൻ. അങ്ങനെ ഞങ്ങൾ 4 മുളവടികൾ വാങ്ങി. 120 രൂപ .തിരിച്ചു വരുമ്പോൾ ഈ വടി വാങ്ങിയ സ്ഥലത്തു തന്നെ തിരിച്ചു കൊടുക്കണം. അപ്പോൾ 80 രൂപ തിരിച്ചുതരും. ഒരു വടിക്ക് 10 രൂപ വാടക.
രണ്ടു ലിറ്റർ വെള്ളം, ഓറഞ്ച്, പേരയ്ക്ക ഒക്കെ കയ്യിൽ കരുതിയിട്ടുണ്ട്. ഞങ്ങൾ 6 മണിയോടെ മല കയറിത്തുടങ്ങി. ഇടയ്ക്കിടെ പടികളിൽ നമ്പർ എഴുതി വച്ചിട്ടുണ്ട്.ഒരു 800 പടി കഴിഞ്ഞപ്പോഴേക്കും ഞങ്ങൾ തളർന്നു .ഒരു വേള തിരിച്ചു പോയാലോന്ന് വരെ ചിന്തിച്ചു.അതിനൊരു കാരണം ഒന്നു രണ്ടു പേർ 1500 വരെ ഒക്കെ പോയി തിരിച്ചു വരുന്നു. അത്രയും എത്തിയപ്പോഴേക്കും അവർ ഛർദ്ദിച്ചവശരായിരുന്നു. ഇങ്ങനെ തീരെ കയറാൻ ബുദ്ധിമുട്ടുള്ളവരെ കൊണ്ടുപോവുന്നതിന് ഡോളി സേവനം ലഭ്യമാണ്. ഡോളി എങ്ങനെയാണെന്നു വച്ചാൽ ഒരു നീണ്ട വടിയിൽ ഒരു കസേര കെട്ടിത്തൂക്കിയിട്ടുണ്ടാകും. രണ്ടു പേർ ചേർന്ന് തൂക്കിക്കൊണ്ടു പോകും. ആ കസേരയിലിരുന്ന് വടിയിൽ പിടിയ്ക്കണം. വടി ഇരിക്കുന്ന ആളിന്റെ കഴുത്തിന് കുറുകെ വരും. സത്യത്തിൽ ആ ഇരിപ്പിനും നല്ല സ്ട്രെയിൻ ആണ്.
ഞങ്ങൾ അങ്ങനെ ഇരുന്നും നിന്നും 1500 പിന്നിട്ടപ്പോഴേക്കും അതുമായി താദാത്മ്യം പ്രാപിച്ചുവെന്ന് പറയാം. പടികൾ ഓരോന്നായി എണ്ണിക്കയറുന്തോറും ഉളളിൽ സന്തോഷത്തിരമാലകൾ അലയടിച്ചു കൊണ്ടിരുന്നു. ഉയരം കൂടുന്തോറും താഴോട്ടുള്ള കാഴ്ചയുടെ ഭംഗി ഇരട്ടിച്ചു വന്നു. കയറുന്തോറും മേഘശകലങ്ങൾ ഞങ്ങളെ തൊട്ടുരുമ്മിയോ എന്നു സംശയം. കയറിപ്പോകുന്നവർ പരസ്പരം തിരക്കുന്നുണ്ട്- ഏതു വരെ പോകാനാണ് പ്ലാൻ? പോകുന്നിടം വരെ എന്നുത്തരവും പറഞ്ഞ് ഞങ്ങൾ പടികൾ കീഴടക്കിക്കൊണ്ടിരുന്നു. വഴിയിൽ സലാഡ് വെള്ളരി, തണ്ണി മത്തൻ ഒക്കെ കിട്ടും.മോരു വെള്ളം, ലൈം ജ്യൂസ് ഒക്കെ ഇടയ്ക്കിടെ കുടിച്ച് ഞങ്ങൾ ക്ഷീണം തീർത്ത് നാലായിരം പടി പിന്നിട്ടു. കുറെ നേരമായി ഒരു ചായ കിട്ടിയിരുന്നെങ്കിൽ എന്നു തോന്നിത്തുടങ്ങിയിട്ട്.... ആ സമയത്ത് ഒരപ്പൂപ്പന്റെ കട... ബ്രെഡ് പക്കോഡയും ചായയും കഴിച്ചു.നല്ല ഗർമാഗരം ഗുജു മസാല ചായ... ഞാൻ ഒരു ചായയ്ക്കു പകരം രണ്ടു ചായ കുടിച്ചു. വീണ്ടും പടികൾ കയറിത്തുടങ്ങി. 5000 പടികൾ കയറി ജൈനമന്ദിരങ്ങൾ തൊഴുതിറങ്ങി. അപ്പോഴേക്കും സമയം 12 മണിയോടടുത്തു. നല്ല വെയിലായിത്തുടങ്ങി. 10 മിനിറ്റ് അവിടെ ഇരുന്നു വിശ്രമിച്ച ശേഷം ഞങ്ങൾ വീണ്ടും മുന്നോട്ട്... ഈ 5000 പടികൾക്കു ശേഷമുള്ള പടികളെല്ലാം തന്നെ കുറെക്കൂടി കാഠിന്യമേറിയതാണ്. വീതിയും കുറവ്.... കീഴ്ക്കാംതൂക്കായപടികൾ..... രണ്ടു വശത്തും കുറ്റിക്കാടുകൾ നിറഞ്ഞ കൊക്കകൾ .....ജഗദംബയെ മനസ്സിൽ ധ്യാനിച്ച് ഞങ്ങൾ ആയിരം പടികൾ കൂടി പിന്നിട്ട് 6000 പൂർത്തിയാക്കി.അംബാ മാതാജിയെ തൊഴുതു. കരിങ്കല്ലിൽ കൊത്തുപണികളോടുകൂടി രണ്ടുനിലകളിലായാണ് ക്ഷേത്രം നിലകൊള്ളുന്നത്. അമ്പലത്തിനകത്ത് നല്ല തണുപ്പ് ,ശാന്തി.... പറഞ്ഞറിയിക്കാനാവാത്ത ആത്മനിർവൃതിയിൽ മനം നിറഞ്ഞു തുളുമ്പി.മൂക്കുത്തിയൊക്കെയണിഞ്ഞ് നമ്മുടെ കന്യാകുമാരീദേവിയെ ഓർമ്മിപ്പിക്കുന്ന സുന്ദരി ദേവി ...
സമയം ഒരു മണിയായി. ഈ 6000 പടികൾ വരെ മാത്രമേ കടകളും മറ്റും ഉള്ളു.പിന്നെയങ്ങോട്ട് വിജനത മാത്രം. കയറിയ അത്രയും ഇറങ്ങുകയും വേണമല്ലോ. രാത്രി തിരിച്ച് അഹമ്മദാബാദിലേക്ക് 10 മണിക്കുള്ള ബസിൽ റിസർവേഷൻ ഉണ്ട്. ഇത്രയും പടികൾ കയറാൻ ഏകദേശം ആറര മണിക്കൂർ എടുത്തിട്ടുണ്ട്. അര മണിക്കൂറോളം ദേവീ സന്നിധിയിലും ചുറ്റുമായി ചിലവഴിച്ചു.രാത്രി മലമുകളിൽ തങ്ങാനാണെങ്കിൽ മാത്രമേ പതിനായിരം പടി കയറി ദത്താത്രേയന്റെ അടുത്തെത്താൻ പറ്റൂ. അങ്ങനെ പോവുകയാണെങ്കിൽ തന്നെ മൂന്നാം മലയിലെത്തി ദത്താത്രേയനെ കണ്ട് തിരിച്ച് 5000 പടികൾ ഇറങ്ങി ജൈനക്ഷേത്രങ്ങളുടെ കോംപ്ലക്സിൽ വന്നാൽ മാത്രമേ താമസ സൗകര്യമുള്ളൂ.
അങ്ങനെ പ്രായോഗികമായത് ആ കുന്നിൻ നെറുകയിൽ യാത്ര അവസാനിപ്പിക്കുകയാണെന്ന തിരിച്ചറിവോടെ അവിടെ നിന്നു കൊണ്ട് ഭാവ്നാഥ് ജിയെയും ദത്താത്രേയ ഭഗവാനേയും തൊഴുത് ഇനിയൊരിക്കൽ നിയോഗമുണ്ടെങ്കിൽ വരാൻ സാധിക്കണേ എന്ന പ്രാർത്ഥനയുമായി ഞങ്ങൾ അവിടെ നിന്നും പിൻ വാങ്ങി.ഏകദേശം നാലര മണിക്കൂർ കൊണ്ട് താഴെ എത്തി.
തിരിച്ച് മുറിയിൽ വന്ന് ചൂടുവെള്ളത്തിൽ കുളിച്ച് റെഡിയായി 7 മണിയോടെ രാജൂ ഭായിയുടെ ദോശ കഴിക്കാനെത്തി.അന്നത്തെ ദിവസം ഇടക്കൊരു പക്കോഡ കഴിച്ച തൊഴിച്ചാൽ വേറൊന്നും കാര്യമായി കഴിച്ചിട്ടില്ല. എന്നാലും വിശപ്പും ക്ഷീണവുമൊന്നും തോന്നിയില്ല. ചെറുതായി മസില് വേദനയൊക്കെ തോന്നിയെങ്കിലും മനസ്സിൽ നല്ലൊരു അനുഭൂതി നിറഞ്ഞിരുന്നു.
കയറിയും ഇറങ്ങിയും 12000 പടികൾ..... വെണ്ണക്കല്ലിൽ തീർത്ത ജൈനക്ഷേത്രങ്ങൾ.... ആർക്കിടെക്ചറിന്റെ പാരമ്യം എന്നു പറയാവുന്ന പഴമയുടെ സൗന്ദര്യം വിളിച്ചോതുന്ന ബൃഹത്തായ നേമിനാഥ ക്ഷേത്രം.....സുന്ദരിയും അഭീഷ്ട വരദായിനിയുമായ അംബാ മാതാജി.... മുകളിൽ നിന്ന് താഴോട്ട് കാണുമ്പോഴുള്ള കാനന സൗന്ദര്യം ... ഇത്രയുമായിരുന്നു മനസ്സിൽ.
പുണ്യപുരാതനമായ ഗിർനാർ മലനിരകളിലെ തീർത്ഥാടകർ പരസ്പരം ആശംസിക്കുന്നത് 'ജയ് ഗിർനാരി ' എന്നാണ്. ഞങ്ങളും ഒരു പാട് പേരെ ശിരസ്സ് നമിച്ചു കൊണ്ട് ആശംസിക്കുകയും ആശംസകൾ ഏറ്റുവാങ്ങുകയും ചെയ്തു.... "ജയ് ഗിർനാരി"...
****************
അമ്പിളി ഗോപൻ.

* * * * * * * * * * *
No comments:
Post a Comment